ആലിയ- രൺബീർ വിവാഹം ഈ മാസം; ദിവസം പുറത്തുവിട്ട് കുടുംബം

ബോളിവുഡ് ഏറെക്കാലമായി കേൾക്കാൻ കാത്തിരുന്ന സന്തോഷ വാർത്ത ഒടുവിൽ ആലിയയുടെ കുടുംബം സ്ഥിരീകരിക്കുന്നു. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ രൺബീർ കപൂറും ആലിയ ഭട്ടും ഈ മാസം 14 ന് വിവാഹിതരാകുമെന്ന് റോബിൻ ഭട്ട് വ്യക്തമാക്കി. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ വെളിപ്പെടുത്തൽ.

നാല് ദിവസം നീണ്ട് നിൽക്കുന്ന ഗംഭീര ചടങ്ങാകും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബാന്ദ്രയിലെ രൺബീറിന്റെ വീട്ടിൽ വച്ച് തികച്ചും സ്വകാര്യമായ ചടങ്ങായി വിവാഹം നടത്തും. കരൺ ജോഹർ, ഷാരൂഖ്, സഞ്ജയ് ലീല ബൻസാലി തുടങ്ങി ബോളിവുഡിലെ വൻ താരനിര വിവാഹത്തിനെത്തുമെന്നാണ് കരുതുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here