അഞ്ച് രാജ്യങ്ങളിലേക്ക് 100 കോടി ഭക്ഷണപ്പൊതികൾ എത്തിക്കാനൊരുങ്ങി യുഎഇ

സന്നദ്ധ സേവനത്തിന്റെ ഭാ​ഗമായുളള 100 കോടി ഭക്ഷണപ്പൊതികൾ എന്ന പദ്ധതിയിലൂടെ അഞ്ച് രാജ്യങ്ങളിൽ ഭക്ഷണവിതരണം തുടങ്ങി യുഎഇ. ഇന്ത്യ, ലെബനൻ, ജോർദാൻ, താജിക്കിസ്താൻ, കിർഗിസ്താൻ എന്നീ രാജ്യങ്ങളിലാണ് ഭക്ഷണം വിതരണം ചെയ്തു തുടങ്ങിയത്. അരി, ഗോതമ്പുപൊടി, എണ്ണ, പഞ്ചസാര, ഈന്തപ്പഴം തുടങ്ങിയ അഞ്ച് പ്രധാനയിനങ്ങൾ അടങ്ങിയ കിറ്റുകളാണ് നൽകുന്നത്. റമദാനിൽ മാത്രമായി 80 കോടി പേർക്ക് ഭക്ഷണമെത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ഫുഡ് ബാങ്കിങ് റീജണൽ നെറ്റ്‌വർക്ക്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഗ്ലോബൽ ഇനീഷ്യേറ്റീവ്‌സ്, ഐക്യരാഷ്ട്രസഭ വേൾഡ് ഫുഡ് പ്രോഗ്രാം എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ഭക്ഷണപ്പൊതികൾ നൽകുന്നത്. അമ്പത് രാജ്യങ്ങളിലെ അർഹരായവർക്ക് 100 കോടി ഭക്ഷണപ്പൊതികൾ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതി റമദാൻ മാസം കഴിഞ്ഞാലും തുടരുമെന്ന് അധികൃതർ അറിയിച്ചു. മോശം ജീവിതാവസ്ഥയുള്ള സ്ഥലങ്ങളിലേക്കുള്ള സഹായമാണ് ആദ്യമെത്തിക്കുക. പോഷകാഹാരക്കുറവും പട്ടിണിയും അഭിമുഖീകരിക്കുന്ന ജനങ്ങളുടെ പുനരധിവാസത്തിനുള്ള ശ്രമങ്ങളും ഇതോടൊപ്പം നടന്നുവരുന്നുണ്ട്. ജാതി, മതം, വർഗം, വർണം രാജ്യം എന്നിവയൊന്നും പരിഗണിക്കാതെയായിരിക്കും വിതരണം.

കഴിഞ്ഞ വർഷം 100 മില്യൺ മീൽസ് പദ്ധതിയിലൂടെ 220 മില്യൺ ആളുകൾക്കാണ് യുഎഇ ഭക്ഷണമെത്തിച്ചത്. പലസ്തീൻ, ജോർദാൻ, സുഡാൻ, ബ്രസീൽ, കെനിയ, ഘാന, അംഗോള, നേപ്പാൾ, ബംഗ്ലാദേശ്, എതോപ്യ, ഇന്ത്യ, ലെബനൻ, ജോർദാൻ, കിർഗിസ്ഥാൻ ഉൾപ്പെടെ അമ്പത് രാജ്യങ്ങളിലെ നൂറു കോടി ആളുകൾക്കാണ് ഭക്ഷണം എത്തിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News