ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ സന്ദര്‍ശിച്ച് നേതാക്കള്‍

കുത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ മുന്‍ എസ് എഫ് ഐ നേതാക്കളായ എം ബി രാജേഷ്, പി രാജിവ് തുടങ്ങിയ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശിച്ചു. പാനൂരിലെ മേനപ്പുറത്തെ വീട്ടിലെത്തിയാണ് സന്ദര്‍ശിച്ചത്. കൂത്ത്പറമ്പ് വെടിവെയ്പ്പ് നടന്ന സമയത്ത് കണ്ണൂരിലേക്ക് വന്നതിന്റെ ഓര്‍മ്മകള്‍ ഇവര്‍ പങ്കുവച്ചു.

പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധി സമ്മേളനത്തിന്റെ തിരക്കിനിടയിലാണ് കുത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ കാണാന്‍ സ്പീക്കര്‍ എം ബി രാജേഷും മന്ത്രി പി രാജീവും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവും പാനൂരിലെ മേനപ്പുറത്തെ വീട്ടിലെത്തിയത്. എം ബി രാജേഷും പി രാജീവും എസ്എഫ്‌ഐ നേതാക്കളായിരുന്ന കാലത്തായിരുന്നു പുഷ്പനുള്‍പ്പടെയുള്ള സഖാക്കള്‍ക്ക് കുത്തുപറമ്പില്‍ വെടിയേല്‍ക്കുന്നത്.

അന്നുമുതല്‍ ഇന്നുവരെ കണ്ണൂരിലെത്തിയാല്‍ പുഷ്പനെ സന്ദര്‍ശിക്കുക പതിവാണെന്ന് ഇരുവരും പറഞ്ഞു. കേരളത്തിലെ പൊരുതുന്ന യൗവ്വനങ്ങളുടെ ആവേശമാണ് പുഷ്പന്‍ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു പറഞ്ഞു. ഡിവൈഎഫഐ സംസ്ഥാന പ്രസിഡന്റ് എസ് സതീശും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് എത്തിയപ്പോള്‍ കാണാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് പുഷ്പന്‍. പുഷ്പന്റെ നിലക്കാത്ത പോരാട്ടവീര്യത്തെ കുറിച്ച് ഓട്ടോഗ്രാഫില്‍ എഴുതിയ ശേഷമാണ് നാലു പേരും മേനപ്പുറത്തെ വീട്ടില്‍ നിന്നും മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News