കേസുകൾ തള്ളി; അക്വോറിയം സിനിമയ്ക്ക് ഹൈക്കോടതിയുടെ പ്രദർശാനാനുമതി

ദേശീയ പുരസ്കാരജേതാവായ ടി. ദീപേഷിന്റെ സിനിമ അക്വോറിയത്തിന് ഒടുവിൽ ഹൈക്കോടതിയുടെ പ്രദർശനാനുമതി. സെൻസർ ബോർഡ് വിലക്കുകൾ മറികടന്നാണ് സിനിമ പ്രദർശനത്തിന് ഒരുങ്ങുന്നത്. സൈനപ്ലേ- ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസിന് ഒരുങ്ങിയപ്പോഴാണ് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ചിലർ ദില്ലി , കേരളാ ഹൈക്കോടതികളെ സമീപിച്ചത്.

കോടതികൾ കേസ് തള്ളുകയും ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുകയും ചെയ്തു. സെൻസർബോർഡ് കേരളഘടകത്തെയും കേന്ദ്രഘടകത്തെയും സമീപിച്ചിട്ടും പ്രദർശനാനുമതി ലഭിച്ചിരുന്നില്ല. അതേ തുടർന്ന് നിർമ്മാതാക്കൾക്ക് നിരവധി നിയമ പോരാട്ടങ്ങൾ നടത്തേണ്ടിവന്നു.

അനുമതി ലഭിക്കാത്തതിനാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ട്രിബൂണലിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് റിലീസിന് അനുവദിച്ചത്. സെൻസർബോർഡ് ട്രിബൂണലിന്റെ നിർദ്ദേശ പ്രകാരം ചിത്രത്തിന്റെ പേരു മാറ്റിയാണ് ഇപ്പോൾ പ്രദർശനത്തി നൊരുങ്ങിയിരിക്കുന്നത്.

സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ മതങ്ങൾ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ”പൂർണ്ണമായും ഒരു സ്ത്രീപക്ഷ സിനിമയാണ് അക്വേറിയം. സഭയ്ക്കകത്ത് കന്യാസ്ത്രീകൾക്ക് എന്ത് മൂല്യമാണ് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചർച്ച ചെയ്യുന്നത് ”- സംവിധായകൻ ദീപേഷ് പറയുന്നു.

ഹണിറോസ്, സണ്ണിവെയ്ൻ, ശാരി എന്നിവരോടൊപ്പം കലാസംവിധായകൻ സാബു സിറിൾ, സംവിധായകൻ വി.കെ പ്രകാശ്, കന്നടനടി രാജശ്രീ പൊന്നപ്പ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപേഷിന്റെ തന്നെ കഥയ്ക്ക് ബൽറാമാണ് തിരക്കഥ ഒരുക്കിയത്. ഷാജ് കണ്ണമ്പേത്താണ് നിർമ്മാണം. ഛായാഗ്രാഹണം പ്രദീപ് എം.വർമ്മ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News