‘ഭരണഘടനക്ക് മുകളിലാവരുത് ഏതെങ്കിലും മേലാളന്മാരുടെ പ്രഖ്യാപനങ്ങൾ :അമിത്ഷായുടെ ‘ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാനെതിരെ ജോൺബ്രിട്ടാസ് എം പി

എല്ലാം ‘ഒന്നിലേക്ക്’ എത്തണമെന്നതാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം. ഒരു മതം…..ഒരു സംസ്കാരം….. ഒരു നേതാവ്…..ഒരു ഭാഷ……ചുരുക്കി പറഞ്ഞാൽ ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാൻ !

നാനാത്വത്തിൽ ഏകത്വം എന്ന ആപ്തവാക്യത്തിൽ ഊന്നി ഇന്ത്യയുടെ ഐക്യം കാത്തുസൂക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട വ്യക്തിയാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി. അദ്ദേഹമാണ് കഴിഞ്ഞ ദിവസം ഹിന്ദി പ്രമാണിത്വത്തെക്കുറിച്ച് വാചാലനായത്. ഹിന്ദിയോട് ആർക്കും എതിർപ്പില്ല. ഹിന്ദി പഠിക്കണമെന്നും പറയണമെന്നും ആഗ്രഹിക്കുന്നവർ തന്നെയാണ് നമ്മൾ. യാതൊരു വേർതിരിവും ഇല്ലാതെ ഹിന്ദിയെ നമ്മൾ ആശ്ലേഷിക്കുന്നുമുണ്ട്. നല്ല ഹിന്ദി സിനിമ കാണാത്ത ഏത് മലയാളിയാണ് ഇവിടെയുള്ളത്.

മറ്റു ഭാഷകൾക്ക് മേൽ ഹിന്ദിയെ സ്ഥാപിക്കുന്നതിനോടാണ് നമ്മുടെ വിയോജിപ്പ്. ഭാഷയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമൊക്കെ നമ്മുടെ ഭരണഘടനാ നിർമാണ സഭയിൽ വിശദമായ ചർച്ചകൾ നടത്തിയിരുന്നു.

പ്രത്യേകിച്ച് ഒരു ഭാഷയ്ക്ക് അപ്രമാദിത്വം നൽകേണ്ടതില്ല എന്നാണ് ഭരണഘടന ശിൽപികൾ തീരുമാനിച്ചത്. ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളും നമുക്ക് ദേശീയ ഭാഷകളാണ്. അതാണ് ഭരണഘടന നമ്മോട് പറയുന്നത്. അതിനുമേൽ ആയിരിക്കരുത് ഏതെങ്കിലും മേലാളന്മാരുടെ പ്രഖ്യാപനങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News