ഒരു സ്റ്റേഷനിൽ ഒരു ഉല്‍പന്നം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കൈത്തറി ഉൽപന്നങ്ങളുടെ  ആദ്യ സ്റ്റോൾ  ആരംഭിച്ചു

ഒരു സ്റ്റേഷനിൽ ഒരു ഉല്‍പന്നം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കൈത്തറി ഉൽപ്പന്നങ്ങളുടെ  ആദ്യ സ്റ്റോൾ  ആരംഭിച്ചു.

പ്രാദേശിക കൈത്തൊഴിൽ വ്യവസായങ്ങളെ സഹായിക്കുക, കൈത്തറി, കരകൗശല ഉത്പന്നങ്ങൾക്ക് വിതരണ ശൃംഖല സൃഷ്ടിക്കുക എന്നീ ഉദ്ദേശങ്ങളോട് കൂടിയാണ് പദ്ധതിക്ക്‌ തുടക്കമായത്.

ബാലരാമപുരം വനിതാ ഹാൻഡ്‌ലൂം വീവെഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉല്‍പന്നങ്ങളാണ് ആദ്യ ഘട്ടത്തിൽ സ്റ്റേഷനിൽ ലഭ്യമാവുന്നത്.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ ആർ മുകുന്ദ് സ്റ്റാൾ ഉത്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News