കെ.എസ്.ആർ.ടി.സി. ബസ് ജീവനക്കാരെ ലഹരിവിൽപ്പന സംഘം ആക്രമിച്ചു; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം വെള്ളനാട് കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിച്ചു. ലഹരിവിൽപ്പന സംഘത്തിൽ ഉൾപ്പെട്ട യുവാക്കളാണ് ആക്രമണം നടത്തിയത് എന്നാണ് നിഗമനം . ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും വലിച്ചിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകീട്ട് വെള്ളനാട് സി എ റ്റി എഞ്ചിനീയറിങ് കോളേജിന് സമീപമാണ് സംഭവം.വീതി കുറഞ്ഞ റോഡിലൂടെ ബസ് പോകുന്നതിനിടെ ആറംഗസംഘം രണ്ട് ബൈക്കുകളിലായി എത്തുകയും സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ഡ്രൈവറെ അസഭ്യംപറയുകയും ചെയ്തു.തുടർന്ന് ബസിന് കുറുകെ ബൈക്ക് നിർത്തി ഡ്രൈവറെ വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.

ഡ്രൈവറെ മർദിക്കുന്നത് തടയാൻ ശ്രമിച്ച കണ്ടക്ടറെയും ആക്രമിച്ചു. തുടർന്ന് നാട്ടുകാർ ഓടിയെത്തിയതോടെ രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ നാലുപേരെ രക്ഷപ്പെട്ടെങ്കിലും പോലീസും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു.

കരകുളം സ്വദേശി ഗോകുൽ കൃഷ്ണ, വട്ടിയൂർക്കാവ് കുലശേഖരം സ്വദേശി മുനീർ, കൊടുങ്ങാനൂർ സ്വദേശി കാർത്തിക്കും പ്രായപൂർത്തിയാതാകത മറ്റൊരു പ്രതിയുമാണ് പിടിയിലായത്.

പിടിയിലായ യുവാക്കൾ ലഹരിവിൽപ്പന സംഘത്തിൽപ്പെട്ടവരാണെന്നാണ് നാട്ടുകാരുടെ ആരോപിച്ചു . രക്ഷപ്പെടുന്നതിനിടെ യുവാക്കളിൽ ചിലർ കൈയിലുണ്ടായിരുന്ന ബാഗ് സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഈ ബാഗിൽനിന്ന് സിറിഞ്ചുകളും നോട്ടുകെട്ടുകളും കണ്ടെടുത്തതായും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറും കണ്ടക്ടറും ആശുപരിയിൽ ചികിത്സ തേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News