സിപിഐഎമ്മും ഡിഎംകെയും തമ്മിലുള്ളത് നല്ല ബന്ധം; ഭരണ ഘടന സംരക്ഷിക്കാന്‍ ഇരു പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് യെച്ചൂരി കൈരളി ന്യൂസിനോട്

സിപിഐഎമ്മും ഡിഎംകെയും തമ്മിലുള്ളത് നല്ല ബന്ധമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണ ഘടന സംരക്ഷിക്കാന്‍ ഇരു പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ നിലവില്‍ സഖ്യമുണ്ട്. ദേശീയ തലത്തില്‍ ബിജെപി ഇതര കക്ഷികളുടെ കൂട്ടായ്മയുണ്ടാകും.

ഏതൊക്കെ കക്ഷികള്‍ ഉണ്ടാകും എന്നത് സാഹചര്യം അനുസരിച്ചായിരിക്കും എന്നും സീതാറാം യെച്ചൂരി കൈരളി ന്യൂസിനോട് പറഞ്ഞു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്സും സഖ്യത്തിലുണ്ട്. ദേശീയതലത്തിലെ സഖ്യം സാഹചര്യങ്ങള്‍ പരിഗണിച്ചായിരിക്കും എന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

അതേസമയം സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കണ്ണൂരിലെത്തിയിരുന്നു. പാർട്ടി കോൺഗ്രസ്സ് സെമിനാറിൽ പങ്കെടുക്കാനാണ് സ്റ്റാലിൻ കണ്ണൂരിലെത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് സെമിനാറിന്റെ മുഖ്യാതിഥി.

പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കണ്ണൂർ എയർപോർട്ടിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ സ്വീകരിച്ചു. ഇന്ന് വൈകുന്നേരമാണ് കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിലെ  സെമിനാര്‍ നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News