
പതിനെട്ട് വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള കരുതല്‍ വാക്‌സീന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ആദ്യത്തെ രണ്ടു തവണ ഉപയോഗിച്ച വാക്‌സീന്‍ തന്നെ കരുതല്‍ വാക്‌സീനായി ഉപയോഗിക്കണം. കരുതല്‍ ഡോസ് വാക്‌സീനെടുക്കാന്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല.
സ്വകാര്യ ആശുപത്രികളില്‍ നിന്ന് കരുതല്‍ വാക്‌സീനെടുക്കുന്നതിന് സര്‍വീസ് ചാര്‍ജ്ജായി പരമാവധി 150 രൂപയേ ഈടാക്കാന്‍ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്. കരുതല്‍ ഡോസ് വാക്‌സീന്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും മാത്രമേ ലഭ്യമാകു എന്നതിനാല്‍ സൗജന്യമായിരിക്കില്ല.
നാളെ പതിനെട്ട് മുതല്‍ അന്‍പത്തിയൊന്ന് വയസ്സ് വരെയുള്ളവര്‍ക്ക് കരുതല്‍ ഡോസ് നല്‍കുന്നതിന്റെ ഒരുക്കങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യവും പരിശോധിച്ചു. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ കേരളം, മഹാരാഷ്ട്ര, ദില്ലി, ഹരിയാന, മിസോറം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here