പൊലീസും മോഷ്ടാക്കളും വെടിവയ്പ്പില്‍ ഏറ്റുമുട്ടലില്‍ ടൊറന്റോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

കാനഡയിലെ ടൊറന്റോ നഗരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി കാര്‍ത്തിക് വാസുദേവ്(21) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് ടൊറന്റോയിലെ ഷെര്‍ബോണ്‍ സബ്‌വേ സ്റ്റേഷന് പുറത്തുവച്ച് നടന്ന വെടിവെയ്പ്പിലാണ് വിദ്യാര്‍ത്ഥി മരിച്ചത്. നഗരത്തിലെ മോഷ്ടാക്കളും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് കാര്‍ത്തിക്കിന് വെടിയേറ്റതെന്നാണ് ലഭിക്കുന്ന വിവരം.

സെനെക കോളേജിലെ ഒന്നാം സെമസ്റ്റര്‍ മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് കാര്‍ത്തിക്ക്. പാര്‍ട് ടൈം ജോലി നോക്കുന്ന റെസ്റ്റോറന്റിലേക്കു പോകുന്ന വഴിക്കാണ് കാര്‍ത്തിക്കിന് വെടിയേറ്റത്. വെടിയേറ്റ കാര്‍ത്തിക്കിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ത്തിക്കുമായി വ്യാഴാഴ്ചയും സംസാരിച്ചിരുന്നതായി പിതാവ് ജിതേഷ് വാസുദേവ് അറിയിച്ചു.

ജനുവരിയിലാണ് കാര്‍ത്തിക്ക് കാനഡയില്‍ എത്തിയത്. കാര്‍ത്തിക്കിന്റെ മരണത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. കാര്‍ത്തിക്കിന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എല്ലാ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News