
എല്ലാവരുടെയും കണ്ണ് നനയിച്ച ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഒരച്ഛന് തന്റെ മകളോടുള്ള അളവറ്റ സ്‌നേഹത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കായി തന്റെ മകളുടെ തലമുടിയുടെ ഒരു ഭാഗം വടിച്ച് കളയേണ്ടി വന്നു. ശസ്ത്രക്രിയ കഴിഞ്ഞതോടെ മകളുടെ തലയില്‍ വന്നത് നീണ്ട തുന്നല്‍ പാടുകളാണ്.
മകളുടെ തല മൊട്ടയടിച്ചതുപോലെ അച്ഛനും തന്റെ തലയിലെ മുടി കളഞ്ഞ് മകളുടെ തലയിലേത് പോലെ തുന്നല്‍ പാടുകള്‍ തലയില്‍ വരച്ചു ചേര്‍ത്തു. ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഇതിനോടകം തന്നെ നിരവധി പേര്‍ അച്ഛനും മകളും ചേര്‍ന്നിരിക്കുന്ന ഈ സ്‌നേഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്്. ഒരു പിതാവിന്റെ നിസ്വാര്‍ത്ഥമായ സ്‌നേഹമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും കണ്ണ് നിറയിച്ച ചിത്രമാണിതെന്നും നിരവധി പേര്‍ കമന്റുകള്‍ ചെയ്തു.
ഈ വര്‍ഷത്തെ ഡാഡ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ഈ അച്ഛന്‍ അര്‍ഹിക്കുന്നു തുടങ്ങി നിരവധി വികാരഭരിതമായ കമന്റുകളും ചിത്രത്തിന് ലഭിച്ചു. നിന്നെ പോലെ തന്നെ എനിക്കും മൊട്ടത്തലയാണെന്ന തലക്കെട്ടോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
എന്ത് പ്രതിസന്ധി ജീവിതത്തില്‍ വന്നാലും അത് നേരിടാന്‍ നമ്മുടെ മാതാപിതാക്കള്‍ നമ്മെ പ്രാപ്തരാക്കുമെന്ന ഒരോര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ചിത്രം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here