ബംഗാളിലും ത്രിപുരയിലും നേരിടുന്നത് കടുത്ത ആക്രമണം; നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോലും സമ്മതിക്കുന്നില്ല:  പ്രകാശ് കാരാട്ട്

ബംഗാളിലും ത്രിപുരയിലും നേരിടുന്നത് കടുത്ത ആക്രമണമെന്ന് പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. അവിടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോലും എതിരാളികൾ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം സംഘടനാ റിപ്പോർട്ടിലെ ചർച്ചയെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ബഹുജന സമരങ്ങളിൽ സജീവമായി പാർട്ടി ഇടപെട്ടു.
കർഷക സമരത്തിന് കിസാൻ സഭ നേതൃത്ത്വം നൽകി. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളായെന്നും കൊവിഡ് മൂലം മെമ്പർഷിപ്പ് കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കും യുവജനങ്ങൾക്കും കൂടുതൽ പ്രതിനിധ്യം നൽകുമെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here