തെരഞ്ഞെടുപ്പ് വിജയത്തിനുമപ്പുറത്തെ ലക്ഷ്യങ്ങൾ സിപിഐഎമ്മിനുണ്ടെന്ന് പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സംഘടനാ റിപ്പോർട്ടിലെ ചർച്ചയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. ഹിന്ദുത്വ വർഗീയതയാണ് മുന്നിലുള്ള പ്രധാന വെല്ലുവിളി. കേന്ദ്ര സർക്കാർ തന്നെ വർഗീയത പടർത്തുകയാണ്.
പ്രാദേശിക പാർട്ടികളാണ് പലയിടത്തും ബി ജെ പി യെ പ്രതിരോധിക്കുന്നതെന്നും ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് ശേഷിയില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു. പാർട്ടിയിൽ അനഭിലഷണീയ പ്രവണതകൾ കണ്ടാൽ തിരുത്തുമെന്നും കാരാട്ട് കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.