‘ഇന്ന് ഞങ്ങളെല്ലാരും കൂടി ഒന്നിച്ചൊരു ചാമ്പിക്കോ എടുത്തു’ സന്തോഷം അറിയിച്ച് അമല്‍ നീരദ്

ഇപ്പോള്‍ എങ്ങോട്ട് തിരിഞ്ഞാലും ചാമ്പിക്കോ ആണ് ട്രെന്‍ഡ്. അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടിനായകനായെത്തിയ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങി തിയറ്ററില്‍ സൂപ്പര്‍ഹിറ്റായി മാറിയ ഭീഷ്മപര്‍വ്വത്തിലെ ‘ആ ചാമ്പിക്കോ…’ ഗ്രൂപ്പ് ഫോട്ടോകളില്‍ തരംഗമായിരുന്നു. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ വിവിധ രംഗങ്ങളിലെ എല്ലാ തലമുറകളും ആഘോഷമാക്കിയ ചാമ്പിക്കോ തരംഗത്തിന്റെ ഭാഗമായി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ മുഖ്യമന്ത്രിയെ മധ്യത്തിലിരുത്തി എടുത്ത ഫോട്ടോ വീഡിയോ ഇന്ന് സോഷ്യല്‍ മീഡിയയില്‍ തീ പോലെയാണ് പടര്‍ന്നത്. എം.എ ബേബി, എസ് രാമചന്ദ്രന്‍ പിള്ള, കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ഇരിക്കുന്ന ഫ്രെയിമിലേക്ക് പിണറായി നടന്നെത്തുന്ന ഫോട്ടോ വീഡിയോ ആണ് വലിയ രീതിയില്‍ വൈറലായത്.

പാര്‍ട്ടി കോണ്‍ഗ്രസിലെ 178 പ്രതിനിധികള്‍ ഒരുമിച്ച് നിന്ന് എടുത്ത ഫോട്ടോയോട് സ്‌നേഹം അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്. ഇന്‍സ്റ്റാഗ്രാമിലാണ് അമല്‍ നീരദ് തന്റെ സ്‌നേഹം പങ്കുവെച്ചത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ചാമ്പിക്കോ വീഡിയോയെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പും ഫോട്ടോയും സ്‌ക്രീന്‍ ഷോട്ട് ആയി പങ്കുവെച്ചാണ് അമല്‍ നീരദ് തന്റെ സ്‌നേഹം അറിയിച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി സജി ചെറിയാന്‍, പി.പി ചിത്തരഞ്ജന്‍ എംഎല്‍എ തുടങ്ങിയ നേതാക്കള്‍ ഈ ഗ്രൂപ്പ് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. നേരത്തെ മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം നേതാവ് പി. ജയരാജന്‍ എന്നിവര്‍ പങ്കുവച്ച ‘ചാമ്പിക്കോ’യും വൈറലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News