ഹിന്ദി അടിച്ചേൽപ്പിക്കരുത്: പ്രകാശ് കാരാട്ട്

ഹിന്ദി സംസാരിക്കാത്തവരിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഹിന്ദി അടിച്ചേൽപ്പിക്കരുത്. ഇത് ഭരണഘടനാ തത്വങ്ങൾക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തിനുമപ്പുറത്തെ ലക്ഷ്യങ്ങൾ സിപിഐഎമ്മിനുണ്ടെന്നും കേന്ദ്ര സർക്കാർ തന്നെ വർഗീയത പടർത്തുകയാണെന്നും കാരാട്ട് കണ്ണൂരിൽ പറഞ്ഞു.

പ്രാദേശിക പാർട്ടികളാണ് പലയിടത്തും ബി ജെ പി യെ പ്രതിരോധിക്കുന്നതെന്നും ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് ശേഷിയില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു. പാർട്ടിയിൽ അനഭിലഷണീയ പ്രവണതകൾ കണ്ടാൽ തിരുത്തുമെന്നും കാരാട്ട് കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here