പൗരത്വ നിയമ ഭേദഗതിക്ക് വ്യവസ്ഥകള്‍ നിര്‍മിക്കാന്‍ ആറ് മാസം കൂടി സമയം ആവശ്യപ്പെട്ട് കേന്ദ്രം

പൗരത്വ നിയമ ഭേദഗതിക്ക് വ്യവസ്ഥകള്‍ നിര്‍മിക്കാന്‍ ആറ് മാസം കൂടി സമയം നീട്ടിആവശ്യപ്പെട്ട് കേന്ദ്രം. നിയമത്തിനു വ്യവസ്ഥ ചമയ്ക്കാന്‍ ഇത് അഞ്ചാം തവണയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമയം നീട്ടി ചോദിക്കുന്നത്. എന്നാല്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകളുടെ നിര്‍മാണം തകൃതിയായി തുടരുകയാണ്.

2019ല്‍ ഇരുസഭകളിലും പാസാക്കിയെടുത്ത പൗരത്വ നിയമ ഭേദഗതി വ്യവസ്ഥകള്‍ നിര്‍മിച്ചെടുക്കാത്തതിനാല്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. സാധാരണ ഗതിയില്‍ ഒരു നിയമം പാസാക്കി ആറ് മാസത്തിനുള്ളില്‍ വ്യവസ്ഥകളും തയ്യാറാക്കി നിയമം പ്രാബല്യത്തില്‍ എത്താറുണ്ട്. എന്നാല്‍, കൊവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ഇതുവരെയായി അഞ്ച് തവണയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യവസ്ഥകള്‍ നിര്‍മിച്ചെടുക്കാന്‍ സമയം നീട്ടി ചോദിച്ചത്. ഇത്തവണ വീണ്ടും ആറ് മാസത്തേക്ക് കൂടി സമയം നീട്ടി ചോദിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

2021 മേയില്‍ ഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍, ബുദ്ധ മത വിഭാഗങ്ങളില്‍പ്പെടുന്ന 13 ജില്ലകളില്‍ ജീവിക്കുന്ന വിദേശ പൗരന്മാര്‍ക്ക് പൗരത്വം നല്‍കാന്‍ അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും അത് 1955ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. നിയമവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഇതുവരെയും തയാറായിട്ടില്ലെന്നത് വ്യക്തമാണ്.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലിങ്ങളായ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുദ്ദേശിക്കുന്ന നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. നിയമത്തിന് വ്യവസ്ഥ തയാറാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൗരത്വ രജിസ്റ്റര്‍ തയാറാക്കലും ഡിറ്റന്‍ഷന്‍ ക്യാമ്പുകളുടെ നിര്‍മാണവും തകൃതിയായി തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News