നെയ്യാറ്റിന്‍കരയില്‍ 10 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

നെയ്യാറ്റിന്‍കര ആര്യന്‍കോടില്‍ ഓട്ടോ റിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ചെമ്പൂര്‍ സ്വദേശി ജോസ്, വാഴിച്ചല്‍ സ്വദേശി ഉദയ ലാല്‍ എന്നിവരാണ് പിടിയിലായത്.

മല്‍സ്യ കച്ചവടത്തിന്റെ മറവിലായിരുന്നു സംഘം ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയത്. റൂറല്‍ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക് സെല്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

തുടര്‍ നടപടികള്‍ക്കായി പ്രതികളെ ആര്യന്‍കോട് സ്റ്റേഷനിലേക്ക് കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News