കൊവിഡ് മഹാമാരി വിട്ടൊഴിയുന്നതോടെ വാക്‌സിനുകളുടെ വിലകുറച്ച് കമ്പനികള്‍

കൊവിഡ് മഹാമാരി വിട്ടൊഴിയുന്നതോടെ വാക്‌സിനുകളുടെ വിലകുറച്ച് കമ്പനികള്‍. കോവാക്‌സിന്റെയും കൊവിഷീല്‍ഡിന്റെയും വിലയാണ് കുറച്ചത്. കൊവിഡ് അടിയന്തര ഘട്ടത്തില്‍ വന്‍ വിലയിട്ടായിരുന്നു വാക്‌സിന്‍ വില്‍പന. ഇതിന് കുടപിടിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരും സ്വീകരിച്ചത്.

പ്രതിദിന കൊവിഡ് കണക്കുകള്‍ കുറയുന്നതോടെയാണ് വാക്‌സിന്‍ കമ്പനികള്‍ കൊവിഡ് വാക്‌സിനുകളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചത്. ആദ്യ ഘട്ടമെന്ന നിലയില്‍ കൊവാക്‌സിന്റെയും കോവിഷീല്‍ഡിന്റെയും വിലയാണ് കുറച്ചത്. മഹാമാരിക്കാലത്ത് 1200ല്‍ ഉയര്‍ന്ന് നിന്നിരുന്ന കോവാക്‌സിന്റെ വില 225 ആയി കുറച്ചു. കോവിഷീല്‍ഡും 600ല്‍ നിന്ന് 225 ആയി മാറിയിട്ടുണ്ട്.

രാജ്യം ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളില്‍ നട്ടംതിരിഞ്ഞപ്പോള്‍ വന്‍ വിലയിട്ടായിരുന്നു കമ്പനികളുടെ വാക്‌സിന്‍ വില്‍പന. എന്നാല്‍, മഹാമാരി വിട്ടൊഴിയുന്നതോടെയാണ് വാക്‌സിനുകള്‍ക്ക് വില കുറയ്ക്കാന്‍ കമ്പനികള്‍ തീരുമാനിച്ചത്. മഹാമാരിയില്‍ ഇന്ത്യന്‍ ജനത ബുദ്ധിമുട്ടിയപ്പോള്‍ കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ കളമൊരുക്കി കൊടുത്ത കേന്ദ്ര സര്‍ക്കാരിന് നേരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു.

കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ആശുപത്രികള്‍ക്കും വെവ്വേറെ വിലയിട്ടായിരുന്നു വാക്‌സിന്‍ വില്‍പന. മറ്റ് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കുമെല്ലാം ഉയര്‍ന്ന വിലയിട്ട കമ്പനികള്‍ കൊവിഡ് പ്രതിസന്ധിയെ അവസരമാക്കി മാറ്റിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News