പ്രാദേശിക ഭാഷ ഇല്ലാതാക്കി ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ അംഗീകരിക്കില്ല: പിണറായി വിജയന്‍

അമിത് ഷായുടെ ഹിന്ദി വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏക ശിലാ രൂപത്തിലേക്ക് രാജ്യത്തെ മാറ്റാനുള്ള നീക്കമാണ് ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത്.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. എന്നാല്‍ അത് അനുവദിക്കാനാകില്ല.

പ്രാദേശിക ഭാഷ ഇല്ലാതാക്കി ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ വേദിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here