പിണറായി വിജയന്‍ അഭിമാനം: കെ വി തോമസ്

പിണറായി വിജയന്‍ അഭിമാനമെന്ന് കെ വി തോമസ്. സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഖാക്കളെ സുഹൃത്തുക്കളെ എന്ന സംബോധനയോടെയാണ് കെ വി തോമസ് പ്രസംഗം ആരംഭിച്ചത്. എന്ത് തീരുമാനം എടുക്കണമെന്ന ഘട്ടത്തില്‍ പിണറായി തന്നെ ഉപദേശിച്ചിട്ടുണ്ട്. യെച്ചൂരിയുടെ മകന്‍ മരിച്ചപ്പോള്‍ താന്‍ എകെജി ഭവനിലെത്തി നേരിട്ട് ആശ്വസിപ്പിച്ചിരുന്നു.

അന്ന് താന്‍ സി പി ഐ എമ്മില്‍ ചേര്‍ന്നുവെന്നാണ് ചിലര്‍ പറഞ്ഞത്. എന്നാല്‍ താന്‍ ഇപ്പോള്‍ സെമിനാറിലെത്തിയത് കോണ്‍ഗ്രസിന് കരുത്തായെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ കേന്ദ്ര ഏജന്‍സികളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ അവരുടെ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം സെമിനാറില്‍ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News