കെ വി തോമസിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ

കെ വി തോമസിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ നല്‍കി കെ സുധാകരന്‍. സോണിയാ ഗാന്ധിയ്ക്ക് കെ സുധാകരനാണ് ശുപാര്‍ശ നല്‍കിയത്.

വാര്‍ത്താ സമ്മേളനത്തിലൂടെ എ ഐ സി സിയെയും കോണ്‍ഗ്രസിനെയും അപകീര്‍ത്തിപ്പെടുത്തിയെന്നും സി പി ഐ എം ക്ഷണം സ്വീകരിക്കരുതെന്ന് കെ പി സി സി ഐകകണ്‌ഠേന ആവശ്യപ്പെട്ടിരുന്നുവെന്നും ശുപാര്‍ശയില്‍ പറയുന്നു.

കെ വി തോമസ് ഇന്ന് നടന്ന സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തുവെന്നും കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിരുന്നെന്നും മാധ്യമങ്ങളുമായുള്ള സംഭാഷണത്തിനിടെ അദ്ദേഹം എഐസിസിക്കും സംസ്ഥാന നേതൃത്വത്തിനും എതിരെ ഇകഴ്ത്തുന്ന പ്രസ്താവനകള്‍ നടത്തിയെന്നും കെ സുധാകരന്‍ ശുപാര്‍ശയില്‍ വിമര്‍ശിക്കുന്നു.

ഇത് വികാരത്തെ ആഴത്തില്‍ വ്രണപ്പെടുത്തിയെന്നും കെ വി തോമസ് പാര്‍ട്ടി മര്യാദയും അച്ചടക്കവും ലംഘിക്കുകയും കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ശുപാര്‍ശയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News