
ഫിലിപ്സ് ആന്‍ഡ് ദി മങ്കിപെന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാന്‍ മുഹമ്മദ് ഒരുക്കിയ ചിത്രമാണ് അവിയല്‍. അവിയല്‍ എന്ന സിനിമക്കായി കേരളത്തിലേക്ക് എത്തിയതിന് പിന്നിലുള്ള സന്തോഷം പങ്കുവെക്കുകയാണ് നടി കേതകി. കേരളത്തിന്റെ സവിശേഷമായ ആഹാരം ബീഫും പൊറോട്ടയും തനിക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ പൂനെയില്‍ ഇത് ലഭിക്കില്ല.
കേതകി പറഞ്ഞത് ഇങ്ങനെ:- ”ഞാന്‍ നേരത്തേയും കേരളത്തില്‍ വന്നിട്ടുണ്ട്. കേരളം എനിക്ക് ഇഷ്ടമാണ്. കേരളത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഇവിടെ എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഇവിടുത്തെ ഭക്ഷണം. ഞങ്ങള്‍ക്ക് പൂനെയില്‍ കിട്ടാത്തതും ഇവിടെ കിട്ടുന്നതുമായ ഭക്ഷണമാണ് പൊറോട്ടയും ബീഫും. കേരളത്തില്‍ എത്തിയ സമയം മുതല്‍ ഞാന്‍ തട്ടുകട അന്വേഷിക്കുകയായിരുന്നു”.
ജോജു ജോര്‍ജാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൃഷ്ണന്‍ എന്ന കഥാപാത്രമാണ് ജോജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ജോജുവിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് നടന്‍ സിറാജുദ്ദീനാണ്. അഞ്ജലി നായര്‍, ആത്മീയ രാജന്‍, കേതകി നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഗോവ സ്വദേശിയാണ് കേതകി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here