ചെറുപ്പത്തില്‍ ക്രിക്ക്റ്റ് പരിശീലനത്തിന് പോയിരുന്ന ബസ് കാണിച്ച് സച്ചിന്‍; പോസ്റ്റ് വൈറല്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റാണ്് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സച്ചിന്‍ തന്റെ ചെറുപ്പ കാലത്ത് ക്രിക്കറ്റ് പരിശീലനത്തിന് സ്ഥിരമായി പൊയ്‌ക്കൊണ്ടിരുന്ന ബസിനെ കുറിച്ചുള്ള ഓര്‍മകളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

തന്റെ ബാല്യകാലത്തെ ഏറ്റവും നല്ല ഓര്‍മകളിലൊന്നാണ് ഇതെന്ന് സച്ചിന്‍ ബസിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എല്ലാ ദിവസവും ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് 315ആം ബസില്‍ സഞ്ചരിച്ചാണ് സച്ചിന്‍ ശിവാജി പാര്‍ക്ക് ഗ്രൗണ്ടില്‍ പരിശീലനത്തിനായി എത്തിയിരുന്നത്.

തനിക്ക് ബസിലെ അവസാനത്തെ സീറ്റാണ് ഇഷ്ടമെന്നും കളി കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ മിക്ക ദിവസങ്ങളിലും ആ സീറ്റ് ഒഴിഞ്ഞ് കിടക്കുമെന്നും സച്ചിന്‍ പറയുന്നു. തണുത്ത കാറ്റും കൊണ്ട് ആ സീറ്റിലിരുന്ന് മിക്ക ദിവസങ്ങളിലും താന്‍ ഉറങ്ങിപോകാറുണ്ടെന്നും അതുകൊണ്ട് തന്നെ സ്റ്റോപ്പിലിറങ്ങാതെ അധിക ദൂരം പോയ അനുഭവങ്ങളും തനിക്ക് ഉണ്ടെന്നും സച്ചിന്‍ പറയുന്നു.

”വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും 315ആം നമ്പര്‍ ബസ് കാണുകയാണ്. ദിവസം മുഴുവനുമുള്ള പ്രാക്ടീസിന് ശേഷം ഇതേ ബസില്‍ തിരിച്ചു വരുന്നത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്”- സച്ചിന്‍ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു. തന്റെ ബാല്യകാല ഓര്‍മ്മകള്‍ പങ്കുവെച്ചുക്കൊണ്ട് സച്ചിന്‍ പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി ആരാധകരാണ് മറുപടികളുമായി എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News