ഭരണഘടന ലംഘനം; സംസ്ഥാനങ്ങളുടെ കൂട്ടായ്മ ഉയര്‍ന്നുവരണമെന്ന് കോടിയേരി

ഭരണഘടനാ കാഴ്ചപ്പാടുകളെ ലംഘിക്കുന്നതിനെതിരെ സംസ്ഥാനങ്ങളുടെ കൂട്ടായ്മ ഉയര്‍ന്നുവരണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെപ്പോലെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ നേതൃത്വം വഹിക്കാനാകും. മുന്നേറ്റങ്ങള്‍ക്ക് ഇത്തരം സമ്മേളനങ്ങള്‍ തുടക്കംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ‘കേന്ദ്ര–സംസ്ഥാന ബന്ധങ്ങള്‍’ സെമിനാറില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കോടിയേരി.

ബിജെപി അധികാരത്തില്‍ വന്നതോടെയാണ് ഭരണഘടനയും ഫെഡറലിസവും മതേതരത്വവും അപകടത്തിലായത്. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നഷ്ടപ്പെട്ടു. 356ാം വകുപ്പ് ദുരുപയോഗിക്കുന്നത് വ്യാപകമാകുന്ന രാജ്യമായി ഇന്ത്യ മാറി.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ആദ്യം പിരിച്ചുവിട്ടത് കേരളത്തിലാണ്. 1976-ലും 91-ലും തമിഴ്നാട്ടിലും അത് ആവര്‍ത്തിച്ചു.

‘ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു നിയമം, ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ്, ഒരു രാജ്യം ഒരു മതം’ എന്നതാണ് സംഘപരിവാര്‍ അജണ്ട. സംസ്ഥാനങ്ങളെ പാപ്പരീകരിക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here