യോഗിയുടെ ട്വിറ്റർ ഹാക്ക് ചെയ്തു; പ്രൊഫൈലിൽ കാര്‍ട്ടൂണ്‍ ചിത്രം

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. യോഗിയുടെ അക്കൗണ്ടിലെ പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റി പകരം ഒരു കാര്‍ട്ടൂണ്‍ ചിത്രം ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിയാണ് യോഗിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് യോഗിയുടെ അക്കൗണ്ട് താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തു.

UP CMO Twitter hack: Yogi govt promises stictest action

ഹാക്ക് ചെയ്യപ്പെട്ട യോഗിയുടെ അക്കൗണ്ടില്‍ നിന്നും അരമണിക്കൂറിനുള്ളില്‍ നാനൂറ് മുതല്‍ അഞ്ഞൂറ് വരെ ട്വീറ്റുകളാണ് ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തത്.

അതേസമയം യുപി മുഖ്യമന്ത്രിയുടെ അക്കൗണ്ട് പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

യോഗിയുടെ ട്വിറ്റര്‍ അക്കൗണ്ട് പെട്ടെന്ന് തന്നെ പുനഃസ്ഥാപിക്കാനാകുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഹാക്ക് ചെയ്യപ്പെട്ട യോഗിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നാല്പ്പത് ലക്ഷം ഫോളോവേഴ്‌സാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News