പൊലീസുകാരന്റെ പക്കല്‍നിന്ന് ലാത്തി പിടിച്ചുവാങ്ങി മര്‍ദിച്ചു; യുവാവ് അറസ്റ്റില്‍

പൊലീസുകാരന്റെ പക്കല്‍ നിന്ന് ലാത്തി പിടിച്ചുവാങ്ങി അദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ച യുവാവ് പിടിയില്‍. മധ്യപ്രദേശിലെ ഇന്ദോറില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

ജയ് പ്രകാശ് ജയ്സ്വാള്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിനാണ് ക്രൂരമര്‍ദനമേല്‍ക്കേണ്ടി വന്നത്. അക്രമം നടത്തിയ 25-കാരന്‍ ദിനേശ് പ്രജാപതിയെ ജയ് പ്രകാശ് ജയ്സ്വാളിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തെത്തി.

വെങ്കടേഷ് നഗര്‍ മേഖലയില്‍വെച്ചുണ്ടായ ഒരു അപകടത്തിന് പിന്നാലെയായിരുന്നു ദിനേശിന്റെ ഈ പരാക്രമം. എയറോഡ്രോം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ച് ദിനേശിന്റെ ബൈക്ക് ജയ് പ്രകാശിന്റെ ബൈക്കുമായി കൂട്ടിയിടിച്ചിരുന്നെന്ന് അസിസ്റ്റന്റ് ഡെപ്യൂട്ടി കമ്മിഷണര്‍ രാജീവ് സിങ് ഭദൗരിയ അറിയിച്ചു.

സൂക്ഷിച്ച് വാഹനം ഓടിക്കാന്‍ പറഞ്ഞതിന് പിന്നാലെ ദിനേശ്, ജയ് പ്രകാശിന്റെ പക്കല്‍നിന്ന് ലാത്തി പിടിച്ചുവാങ്ങുകയും മര്‍ദിക്കുകയുമായിരുന്നെന്നും ആ സമയത്ത് ദിനേശ് മദ്യപിച്ചിരുന്നെന്നും പ്രകാശിന്റെ തലയ്ക്ക് എറ്റ പരിക്ക് ഗുരുതരമാണെന്നും ഭദൗരിയ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News