ഒമാനില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു

മസ്‌കറ്റ്, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലായി 76 ഓളം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സഈദി അറിയിച്ചു.

പകര്‍ച്ചവ്യാധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആവശ്യമായ നടപടികള്‍ സ്വീകരിച്ച് കൊതുകിനെ തുരത്താനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും ഇതിനായി എല്ലാവരുടെയും ഭാഗത്തുനിന്ന് സഹകരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ തുരത്താന്‍ നടത്തുന്ന ക്യാമ്പയിനിലെ വെല്ലുവിളികളെക്കുറിച്ചും അതിനെ മറികടക്കുന്ന രീതിയെ പറ്റിയും ചര്‍ച്ച ചെയ്തു.

സാമൂഹിക അവബോധം വളര്‍ത്താനും യോഗം തീരുമാനിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ഡെങ്കിപ്പനിക്കെതിരെ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ആരോഗ്യ മന്ത്രാലയം മസ്‌കറ്റ് മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here