വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച പ്രതി പിടിയില്‍

കോതമംഗലം കുട്ടമ്പുഴയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച പ്രതി പിടിയില്‍. തൊടുപുഴ കാരിക്കോട് സ്വദേശി നിസാർ സിദ്ദിഖിനെയാണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

പത്തോളം മോഷണക്കേസില്‍ പ്രതിയാണ് നിസാര്‍ സിദ്ദിഖ്.കഴിഞ്ഞ ഞായറാഴ്ച കുട്ടമ്പുഴ ഞായപ്പിള്ളി ഭാഗത്ത് കളമ്പാടൻ ജോസിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.

6 പവൻ സ്വർണ്ണാഭരണങ്ങളും, എഴുപതിനായിരം രൂപയുമാണ് മോഷണം പോയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.

കഴിഞ്ഞ ഞായറാഴ്ച പ്രതിയും സുഹൃത്തും ഒന്നിച്ച് പകൽ 12 മണിയോടെ കുട്ടമ്പുഴയിൽ എത്തി പല സ്ഥലങ്ങളിൽ കറങ്ങി നടന്ന ശേഷം ബാറിൽ കയറി മദ്യപിച്ചു. തുടർന്ന് തിരികെ പോകും വഴി രാത്രി 07.40 ഓടെ ജോസിൻ്റെ വീട്ടിൽ കയറി.

വെളിച്ചം കാണാത്തതിനാൽ ആളില്ല എന്ന് ഉറപ്പാക്കിയാണ് കയറിയത്. വീടിൻ്റെ പുറകുവശത്തെ വാതിൽ പൊളിച്ച് അകത്തു കയറിയ പ്രതി അലമാരയിൽ സൂക്ഷിച്ചിരുന്ന 6 പവൻ സ്വർണ്ണാഭരണങ്ങളും, 70,000 രൂപയും മോഷ്ടിച്ച് വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.

വൈകീട്ട് നാലരയോടെ വീട്ടുകാർ , അടുത്തുള്ള പള്ളിയിൽ ധ്യാനത്തിന് പോയ ശേഷം രാത്രി എട്ടരയോടെ തിരികെ വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.ഉടൻ പോലീസിൽ പരാതി നൽകുകയായിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി നിസാർ സിദ്ദിഖാണെന്ന് തിരിച്ചറിഞ്ഞത്.ഇയാൾക്കു വേണ്ടി തിരച്ചിൽ നടത്തിവരവെ കാലടിയിൽ നിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടമ്പുഴ പൊലീസ് പ്രതിയെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഏറ്റുമാനൂർ, തൊടുപുഴ, കരിമണ്ണൂർ, കുറുപ്പംപടി പൊലീസ് സ്റ്റേഷനുകളിലായി 10-ഓളം മോഷണ കേസ്സുകളിൽ പ്രതിയാണ് നിസാർ സിദ്ദിഖ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News