ഫെഡറലിസം സംരക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പ്രഖ്യാപിച്ച് CPIM പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍

ഫെഡറലിസം സംരക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കക്കണമെന്ന് പ്രഖ്യാപിച്ച് സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ സെമിനാര്‍. സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളെ കേന്ദ്ര സര്‍ക്കാര്‍ തടയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് നിലനില്‍പ്പുണ്ടെങ്കില്‍ മാത്രമേ രാജ്യത്തിന് നിലനില്‍പ്പുള്ളുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഉരുക്ക് മനുഷ്യരിലൊരാളായ പിണറായി വിജയന്‍ തനിക്ക് വഴികാട്ടിയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഫെഡറലിസം തകര്‍ത്ത് സംസ്ഥാനങ്ങളെ വരിഞ്ഞു മുറുക്കുന്ന നയങ്ങള്‍ക്ക് തുടക്കമിട്ടത് കോണ്‍ഗ്രസ്സാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. അതേ നയമാണ് ബി ജെ പി കൂടുതല്‍ ശക്തമായി നടപ്പാക്കുന്നത്. പ്രദേശിക ഭാഷകളെ അടിച്ചമര്‍ത്തി ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ വികസന പദ്ധതികളെ കേന്ദ്രം തടയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളവും തമിഴ്‌നാടും തമിലുള്ള ഊഷ്മള ബന്ധവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഡി എം കെ യും തമ്മിലുള്ള ബന്ധവും എടുത്തുപറഞ്ഞായിരുന്നു എം കെ സ്റ്റാലിന്റെ പ്രസംഗം. ഫെഡറലിസം തകര്‍ക്കുന്ന കേന്ദ്രത്തിനെതിരെ സംസ്ഥാനങ്ങള്‍ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

സി പിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സ്വാഗതം പറഞ്ഞ സെമിനാറില്‍ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി. പിണറായി വിജയനും എം കെ സ്റ്റാലിനും പരസ്പരം പൊന്നാടയണിയിച്ചപ്പോള്‍ പതിനായിരങ്ങള്‍ നിറഞ്ഞ സദസ്സ് ഇളകി മറിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News