ധീര രക്തസാക്ഷികളുടെ ത്യാഗോജ്വലമായ സമർപ്പണം ഓർമപ്പെടുത്തുകയാണ് പാർട്ടി കോൺഗ്രസ് സമ്മേളന വേദിക്ക് സമീപത്തെ അഗ്നിപ്പറവകൾ എന്ന രക്തസാക്ഷി വാൾ.
നായനാർ മ്യൂസിയത്തിന്റെ ഭാഗമായി ഒരുക്കിയ അഗ്നിപ്പറവകൾ കണ്ണൂരിലെ 171 രക്തസാക്ഷികളുടെയും ജ്വലിക്കുന്ന ഓർമ്മകളാണ്.പാരമ്പര്യ കലയായ തെയ്യവും ഗ്രീക്ക് പുരാണത്തിലെ ഉയിർപ്പിന്റെ പ്രതീകവുമായ ഫീനിക്സ് പക്ഷിയേയും ഉൾക്കൊണ്ടാണ് അഗ്നിപ്പറവകൾ നിർമ്മിച്ചത്.
ധീര വിപ്ലവകാരികളുടെ രക്തസാക്ഷിത്വം കൊണ്ട് ചുവന്നുതുടുത്ത മണ്ണാണ് കണ്ണൂർ. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷി അബുവും ചാത്തുക്കുട്ടിയും മുതൽ ഒടുവിൽ തലശ്ശേരിയിൽ കൊല്ലപ്പെട്ട ഹരിദാസൻ വരെ നീളുന്ന 171 രക്തസാക്ഷികൾ.
രക്തസാക്ഷികളുടെ സമർപ്പണം മനസ്സിലേക്ക് കടന്നു വരുന്ന വാളാണ് നായനാർ മ്യൂസിയത്തിൽ ഒരുക്കിയ അഗ്നിപ്പറവകൾ. അഗ്നിപറവകൾ എന്നാൽ വാക്കു പോലെ പറവകളുടെ രൂപത്തിലാണ് ഒരുക്കിയത്.
പാരമ്പര്യ കലയായ തെയ്യവും ഗ്രീക്ക് പുരാണത്തിലെ ഉയിർപ്പിന്റെ പ്രതീകവുമായ ഫീനിക്സ് പക്ഷിയേയും ഉൾക്കൊണ്ടാണ് അഗ്നിപ്പറവകൾ നിർമ്മിച്ചതെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.പ്രത്യേകം മെറ്റലിലാണ് രക്ത സാക്ഷികളുടെ പേരും വർഷവും ആലേഖനം ചെയ്ത് അഗ്നിപ്പറവകൾ ഒരുക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.