കാരുണ്യമായി കാരുണ്യ; മൂന്നുപേർ ചേർന്നെടുത്ത ടിക്കറ്റിന് ഒന്നാംസമ്മാനം

മൂന്നുപേർ ചേർന്നെടുത്ത ടിക്കറ്റിന് കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം. ദേവമാതാ ജങ്‌ഷനുസമീപം പ്രവർത്തിക്കുന്ന സൗഭാഗ്യ ലക്കി സെന്റർ ഉടമ പാലക്കുഴ കോഴിപ്പിള്ളി പാലപ്പത്തടത്തിൽ സാബു, തൊട്ടടുത്ത്‌ ബൈക്ക് റിപ്പയറിങ് കട നടത്തുന്ന മംഗലത്തുതാഴം ചൊള്ളാലിൽ ജോബി, മാക് ലൂപ് ഓയിൽ സ്ഥാപനത്തിലെ ജീവനക്കാരൻ ദേവമാത അംബേദ്കർ കോളനി കുന്നുമ്മേൽ സിജു എബ്രഹാം എന്നിവർ ചേർന്നാണ് ലോട്ടറി എടുത്തത്.

ഒന്നാംസമ്മാനമായ 80 ലക്ഷംരൂപ മൂവരും ചേർന്ന് പങ്കിടും. സാബുവിന്റെ ലോട്ടറിക്കടയിൽ മിച്ചംവന്ന മൂന്ന് ടിക്കറ്റുകൾ മൂവരുംചേർന്ന് എടുക്കുകയായിരുന്നു. കെ ജി 544 എന്ന സീരീസിലുള്ള 755608 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News