IPL ; ചെന്നൈ സൂപ്പർ കിങ്സിനും മുംബൈ ഇന്ത്യൻസിനും തുടർച്ചയായ നാലാം തോൽവി

IPL ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിങ്സിനും മുംബൈ ഇന്ത്യൻസിനും തുടർച്ചയായ നാലാം തോൽവി. സൺ റൈസേഴ്സ് ഹൈദരാബാദ് ചെന്നൈയെ 8 വിക്കറ്റിന് തോൽപ്പിച്ചു.

ചെന്നൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം 14 പന്ത് ബാക്കിനിൽക്കെ ഹൈദരാബാദ് മറികടന്നു. 50 പന്തിൽ 75 റൺസെടുത്ത അഭിഷേക് ശർമയാണ് ഹൈദരാബാദിന്റെ വിജയ ഹീറോ.

ആർ സി ബി 7 വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ തോൽപിച്ചു. 152 റൺസ് വിജയലക്ഷ്യം 9 പന്ത് ബാക്കി നിൽക്കെ ആർ.സി.ബി മറികടന്നു. അനുജ് റാവത്തിന്റെയും വിരാട് കോഹ്ലിയുടെയും മിന്നും ബാറ്റിംഗാണ് ആർ സി ബി ക്ക് സീസണിലെ മൂന്നാം ജയം ഒരുക്കിയത്.

മുംബൈ നിരയിൽ സൂര്യകുമാർ യാദവ് 37 പന്തിൽ 5 ബൌണ്ടറിയും 6 സിക്സറും സഹിതം പുറത്താകാതെ 68 റൺസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here