ഇംഗ്ലീഷ് പ്രീമിയർ ലീഗ്; നിർണായക പോരാട്ടം ഇന്ന്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അതി നിർണായക പോരാട്ടം ഇന്ന് നടക്കും.പോയിൻറ് പട്ടികയിൽ ഒന്നാമന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തൊട്ടുപിന്നിലുള്ള ലിവർപൂളാണ് എതിരാളി.

രാത്രി 9 മണിക്ക് സിറ്റിയുടെ തട്ടകമായ സിറ്റി ഓഫ് മാഞ്ചസ്റ്റർ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യപാദത്തിൽ ആൻഫീൽഡിൽ ടീമുകൾ മുഖാമുഖം വന്നപ്പോൾ 2 – 2 ന് സമനിലയായിരുന്നു ഫലം.

30 മത്സരങ്ങൾ വീതം കളിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് 73 പോയിന്റും ലിവർപൂളിന് 72 പോയിന്റുമാണ് ഉള്ളത്. മത്സരത്തിൽ വിജയിക്കുന്ന ടീം പോയിൻറ് പട്ടികയിൽ ഒന്നാമതെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News