വിഷു പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. നാളെ മുതലാണ് തീർത്ഥാടകരെ മല ചവിട്ടാൻ അനുവദിക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതുക്കി നിശ്ചയിച്ച വഴിപാട് നിരക്കുകളും നിലവിൽ വന്നു.
വൈകിട്ട് 5ന് മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിക്കും. നാളെ മുതൽ തീർത്ഥാടകരെ ദർശനം നടത്താനായി അനുവദിക്കും. ഒപ്പം സന്നിധാനത്ത് പ്രത്യേക പൂജകളാരംഭിക്കും.
വിഷുദിവസമായ 15 ന് പുലർച്ചെ ആദ്യം അയ്യപ്പനെ കണികാണിക്കും.പിന്നീട് 7 മണി വരെ തീർത്ഥാടകർക്ക് വിഷുക്കണി ദർശിക്കാം. ഈ സമയം തന്ത്രിയും മേൽശാന്തിയും ചേർന്ന് വിഷുക്കൈ നീട്ടം നൽകും.
അതേ സമയം, ദേവസ്വം ബോർഡ് നിശ്ചയിച്ച പുതിയ വഴിപാട് നിരക്കുകൾ പ്രാബല്യത്തിൽ വന്നു. വഴിപാട് പ്രസാദങ്ങളായ അപ്പം, അരവണ എന്നിവയ്ക്ക് 10 മുതൽ 20 രൂപ വരെ വർധിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.