സെമിനാർ വമ്പിച്ച ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി; മുഖ്യമന്ത്രി

സിപിഐഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് ‘കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ’ എന്ന വിഷയത്തിൽ ചർച്ച ചെയ്ത സെമിനാർ വമ്പിച്ച ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

‘നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അതീവ പ്രാധാന്യമുള്ള വിഷയത്തിൻ്റെ വ്യത്യസ്ത മാനങ്ങൾ വിശദമായി ചർച്ച ചെയ്ത സെമിനാർ വമ്പിച്ച ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി’, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ജനാധിപത്യത്തിൻ്റെ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പരിപാടിയുടെ ഭാഗമായ എല്ലാവർക്കും നന്ദിയാരിക്കുന്നതായും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇരുപത്തി മൂന്നാമത് സിപിഐ(എം) പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി നടന്ന സെമിനാറിൽ ‘കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ’ എന്ന വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. കെ വി തോമസും സംസാരിച്ചു.

നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അതീവ പ്രാധാന്യമുള്ള വിഷയത്തിൻ്റെ വ്യത്യസ്ത മാനങ്ങൾ വിശദമായി ചർച്ച ചെയ്ത സെമിനാർ വമ്പിച്ച ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. ജനാധിപത്യത്തിൻ്റെ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പരിപാടിയുടെ ഭാഗമായ എല്ലാവർക്കും നന്ദി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here