ക്ലിയോപാട്രയ്ക്കൊപ്പം കടലിൽ ചുറ്റിയാലോ?

ക്ലിയോപാട്രയ്ക്കൊപ്പം നമുക്കൊന്ന് കടൽ ചുറ്റിയാലോ? അതിശയിക്കേണ്ട ക്ലിയോപാട്ര എന്ന ആഡംബര ബോട്ടിലൂടെ രണ്ട് മണിക്കൂർ കടലിൽ ചുറ്റിയടിക്കാം, 400 രൂപയ്ക്ക്. ആഡംബര ബോട്ടിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കിയിരിക്കുകയാണ് ഷിപ്പിംഗ് ഇൻലാൻജ് നാവിഗേഷൻ കോർപ്പറേഷൻ.

കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് നിന്ന് കടലിലേക്കാണ് ആഡംബര ബോട്ട് യാത്ര പോകുക. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. കോളജ്, സ്‌കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക സ്റ്റുഡന്റ് ക്രൂസ് പാക്കേജുമുണ്ട്. മുസിരിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് സർവീസ് നടത്തുന്നത്.

രാവിലെ ഒമ്പത് മുതൽ വൈകുന്നേരം 6:30 വരെയാണ് ബോട്ടിംഗ് സമയം. നൂറ് പേർക്ക് യാത്ര ചെയ്യാം. കൊടുങ്ങല്ലൂർ കോട്ടപ്പുറം ഫോർട്ട് ജട്ടിയിൽ നിന്ന് തുടങ്ങുന്ന യാത്ര സഹോദരൻ അയ്യപ്പൻ മ്യൂസിയം, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക, അഴീക്കോട് പുലിമുട്ട്, മുനയ്ക്കൽ എന്നീ പ്രദേശങ്ങളിലൂടെ കടന്ന് കടലിലേക്ക് സഞ്ചരിച്ച് കോട്ടപ്പുറം ഫോർട്ട് ജെട്ടിയിൽ തിരിച്ചെത്തും.

എ.സി, നോൺ എ.സി എന്നിങ്ങനെ ഇരിപ്പിട സംവിധാനമുണ്ട്. ഗൈഡ്, ഗായകർ, വിനോദ പരിപാടികൾ എന്നിവ ആഡംബര കപ്പലിൽ ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം ലഘുഭക്ഷണവും യാത്രക്കാർക്ക് നൽകും. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ബോട്ടിൽ അധികൃതർ ഒരുക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here