കെ വി തോമസിനെതിരെ തിരുതയെറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.തിരുത മീനിന്റെ ചിത്രവുമായാണ് തോപ്പുംപടി കവലയില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിച്ചത്.

തുടര്‍ന്ന് തോപ്പുംപടി ഹാര്‍ബര്‍ പാലത്തിലെത്തിയപ്പോള്‍ തിരുതയുടെ ചിത്രം പ്രവര്‍ത്തകര്‍ കായലിലേക്ക് എറിഞ്ഞു. കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡണ്ടും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ പി എ സഗീറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെ പാര്‍ട്ടി പുറത്താക്കുമെന്നാണ് കരുതുന്നതെന്ന് കഴിഞ്ഞദിവസം കെ സുധാകരന്‍ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here