രക്തസാക്ഷികളുടെ ഓര്‍മ്മയില്‍ പ്രീയപ്പെട്ടവര്‍

നാടിനായി ജീവൻ നൽകിയ രക്തസാക്ഷികളുടെ ഉറ്റവരായ രണ്ടു പേർ കണ്ണൂർ പാർട്ടി കോൺഗ്രസ് നഗരിയിൽ സംഘാടനത്തിൽ സജീവമായുണ്ട്.രക്തസാക്ഷികളായ കെ സി രാജേഷിന്റെ സഹോദരിയും ടി കെ കുഞ്ഞിക്കണ്ണന്റെ മകനും.

ചെങ്കൊടിയേറിയ കണ്ണൂരിലേക്കെത്തിയ പ്രതിനിധികൾകൾക്കൊപ്പം നടക്കുമ്പോൾ പ്രീയപ്പെട്ടവരുടെ രക്ത സാക്ഷിത്വത്തിന്റെ ഓർമയിലാണ് ഇരുവരും.

പോരാട്ട വഴികളിലെ ചോര ചീന്തിയ ചരിത്രം അടയാളപ്പെടുത്തിയ രക്തസാക്ഷി ചുവരിന് മുന്നിൽ നിൽക്കുമ്പോൾ ജീവത്യാഗം ചെയ്ത് നാടിന്റെ പ്രിയപ്പെട്ടവരായി മാറിയ ഉറ്റവരുടെ ഓർമകളാണ് കെ സി വൽസലയുടെയും ലെനിന്റെയും മനസ്സിൽ.

രണ്ട് പേരും രക്തസാക്ഷി കുടുംബത്തിൽ നിന്നുള്ളവർ.1993 ഡിസംബർ 1 ന് വിദ്യാർത്ഥികളുടെ അവകാശ സമര പോരാട്ടത്തിനിടയിലാണ് എസ് എഫ് ഐ നേതാവായിരുന്ന കെ സി രാജേഷിനെ ബസ്സ് കയറ്റി കൊലപ്പെടുത്തിയത്. ഹോമിയോ സൂപ്രണ്ട് ആയി റിട്ടയർ ചെയ്ത സഹോദരി കെ സി വൽസല സമ്മേളന പ്രതിനിധികൾക്കുള്ള മെഡിക്കൽ സഹായം നൽകുന്ന സംഘത്തിലാണുള്ളത്. നാടിനും നാട്ടുകാർക്കും വേണ്ടി പ്രവർത്തിച്ച അനുജന്റെ ഓർമകൾ.

1999 ഡിസംബർ മൂന്നിന് പാനൂർ കെ സി മുക്കിലെ കെ ടി കുഞ്ഞിക്കണ്ണനെ ആർ എസ് എസുകാർ വെട്ടിക്കൊലപ്പെടുത്തിയപ്പോൾ ലെനിന് അഞ്ച് വയസ്സിൽ താഴെയായിരുന്നു പ്രായം. പാർട്ടി കോൺഗ്രസിൽ ലെനിന് സോഷ്യൽ മീഡിയ ചുമതലയാണ്. എപ്പോഴും പാർട്ടിക്ക് ഒപ്പം നടക്കാനാണ് അച്ഛന്റെ ഓർമകൾ പഠിച്ചതെന്ന് ലെനിൻ .

രക്തസാക്ഷി കുടുംബങ്ങളെ എന്നും ഹൃദയത്തിലേറ്റുകയാണ് പ്രസ്ഥാനം . രക്തസാക്ഷികൾ നാടി വെളിച്ചമാണ്..


 

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News