കെ റെയിൽ ; കൈകോര്‍ത്ത് തൃശ്ശൂര്‍, ഭൂമി വിട്ടു കൊടുത്ത് പ്രവാസിയും നാട്ടുകാരും

തൃശ്ശൂരിലെ ഒരു പ്രദേശം മുഴുവൻ കെ റെയിൽ പദ്ധതിക്കായി കൈകോർക്കുകയാണ്. കോൺഗ്രസിൻ്റെ കുപ്രചരണങ്ങളിൽ വീഴാത്ത കുറച്ച് പേരുണ്ട് ഇവിടെ.

15 വർഷക്കാലം പ്രവാസിയായിരുന്നു ഫസൽ. തൻ്റെ അധ്വാനം കൊണ്ട് കെട്ടിപ്പൊക്കിയ വീട് കെ.റെയിൽ പദ്ധതിക്കായി സന്തോഷത്തോടെയാണ് ഫസൽ വിട്ടുകൊടുക്കുന്നത്. കാരണം മറ്റൊന്നുമല്ല, നാട്ടിൽ വികസനം വരണം.

ജനങ്ങൾക്ക് വേഗത്തിൽ സഞ്ചരിക്കാൻ കഴിയണം. സ്ഥലം വിട്ടു കൊടുക്കാൻ വിഷമമില്ലെ എന്നു ചോദിച്ചാൽ ഫസൽ പറയും ഇരട്ടി വിലയല്ലെ തരുന്നത് പിന്നെന്ത് പ്രശ്നം.

ഫസൽ മാത്രമല്ല വടൂക്കരയിലുള്ള ഭൂരിപക്ഷം പേരുടേയും മറുപടി ഇങ്ങിനെ ഒക്കെ തന്നെയാണ്. ഐ.എൻ.ടി.യു സിക്കാരനായിരുന്ന ആൻ്റോ ചേട്ടനും വികസനത്തിനൊപ്പമാണ്.

ഹൈദ്രോസും സുബൈദയുമടക്കം 6 പേരാണ് ഇവിടെ താമസിക്കുന്നത്.23 കൊല്ലം ടാക്സി ഓടിച്ചുണ്ടാക്കിയ സ്ഥലവും വീടും കെ. റെയിൽ പദ്ധതിക്കായി നൽകാൻ ഹൈദ്രോസിനു സുബൈദക്കും ഒരു മടിയുമില്ല.ഇവരെല്ലാവരും തങ്ങളുടെ സ്ഥലം കെ.റെയിൽ പദ്ധതിക്കായി വിട്ടുകൊടുക്കാൻ കാരണം നഷ്ടപരിഹാര തുക മാത്രമല്ല. ഈ പദ്ധതി നാടിനെത്ര മാത്രം ആവശ്യമാണെന്ന് മനസിലാക്കിയതുകൊണ്ട് കൂടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News