ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക്‌ മറിഞ്ഞു; ഗ്രേഡ് എസ് ഐ മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക്‌ മറിഞ്ഞുണ്ടായ അപകടത്തിൽ ഗ്രേഡ് എസ് ഐ മരിച്ചു. എറണാകുളം പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. മലയാറ്റൂരിൽ ഡ്യൂട്ടിയ്ക്ക് പോകുന്നതിനിടെയാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്.

പെരുമ്പാവൂർ ട്രാഫിക്ക് സ്റ്റേഷനിലെ എസ്ഐയാണ്. മലയാറ്റൂർ കിഴക്കേ ഐമുറിയിൽ തകർന്ന റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel