ഞാനെത്ര ശക്തനാണെന്ന് മനസ്സിലായില്ലേ… മുല്ലപ്പള്ളി എന്തു പറഞ്ഞെന്ന് പോലും എനിക്കറിയില്ല; കെ വി തോമസ്

ഞാനെത്ര ശക്തനാണെന്ന് മനസ്സിലായില്ലേയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്ത ശേഷം ഇന്ന് രാവിലെ മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മുല്ലപ്പള്ളി എന്ത് പറഞ്ഞു എന്ന് പോലും തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിടുമോ എന്ന ചോദ്യത്തിന് തനിക്ക് ഒരു വാക്കേയുള്ളൂ എന്നായിരുന്നു മറുപടി. അച്ചടക്ക നടപടി നേരിടാന്‍ മനസ്സുകൊണ്ട് തയ്യാറായിക്കഴിഞ്ഞോ എന്ന ചോദ്യത്തിന് നിങ്ങള്‍ തയ്യാറായിട്ടുണ്ട് താന്‍ തയ്യാറായിട്ടില്ല എന്നും അദ്ദേഹം മറുപടി നല്‍കി.

കോണ്‍ഗ്രസില്‍ തന്നെ നിര്‍ക്കുകയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. അതേസമയം, കെപിസിസി നിര്‍ദ്ദേശം ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ നടപടി ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന.

കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമായിരിക്കും നടപടിയില്‍ തീരുമാനമുണ്ടാവുക. കെപിസിസി നല്‍കിയ ശുപാര്‍ശ എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധി അച്ചടക്ക സമിതിക്ക് കൈമാറും.

എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയാണ് നടപടി തീരുമാനിക്കുക. എന്നാല്‍, നടപടി ഉടന്‍ വേണമെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here