സന്തോഷ് ട്രോഫി; പന്തുരുളാന്‍ ഇനി 6 ദിനങ്ങള്‍, ‘ഞമ്മള്‍ റെഡി’ പ്രൊമോ വീഡിയോ പുറത്തിറക്കി

കായിക പ്രേമികൾ കാത്തിരിക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ മത്സരങ്ങൾക്ക് പന്തുരുളാൻ ഇനി ആറു ദിവസം മാത്രം. മത്സരങ്ങൾക്ക് മുന്നോടിയായി മലപ്പുറത്തിന്റെ ഫുട്‌ബോൾ പ്രേമം വിളിച്ചോതുന്ന പ്രമോഷണൽ വീഡിയോ ‘ഞമ്മള് റെഡി’പുറത്തിറക്കി.

ഇന്ത്യൻ താരം അനസ് എടത്തൊടികയാണ് ഒന്നര മിനിറ്റ് ദൈർഘ്യമുള്ള
വീഡിയോ പുറത്തിറക്കിയത്.കായിക മന്ത്രി വി.അബ്ദുറഹിമാൻ, മുൻ ഫുട്‌ബോൾ താരങ്ങളായ ഐ.എം വിജയൻ, യു. ഷറഫലി, ഹബീബ് റഹ്മാൻ എന്നിവർ വേഷമിട്ട പ്രമോഷണൽ വീഡിയോ കോഴിക്കോട് ബനാന സ്റ്റോറീസിന് വേണ്ടി സച്ചിൻ ദേവാണ് സംവിധാനം ചെയ്തത്.

ജില്ലയും കാൽപ്പന്ത് പ്രേമികളും പൂർണ്ണമായി ഇതിനോടകം ഫുട്‌ബോൾ ലഹരിയിലായിക്കഴിഞ്ഞു.മലപ്പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ എത്തുമ്പോൾ മറ്റെവിടേയും ഉളളതിനേക്കാൾ ആവേശം ഉറപ്പാണെന്ന് ഇന്ത്യൻ താരം അനസ് എടത്തൊടിക പറയുന്നു .

കേരളം ഉൾപ്പെടെ 10 ടീമുകളാണ് ഫൈനൽ റൗണ്ട് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.ഈ മാസം 16 ന് രാത്രി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കേരളം രാജസ്ഥാനെ നേരിടും. മെയ് രണ്ടിന് പയ്യനാടാണ് ഫൈനൽ മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here