കെ.എൻ.ബാലഗോപാൽ ഇനി കേന്ദ്ര കമ്മിറ്റിയിൽ

സിപിഐഎം കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് കേരളത്തിൽ നിന്നുള്ള 4 പുതുമുഖങ്ങളില്‍ ധനമന്ത്രി കെ.എൻ.ബാലഗോപാലും.

കെ എന്‍ ബാലഗോപാല്‍

സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം. കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി. 2015 മുതൽ 2018 വരെ സി.പി.ഐ (എം) കൊല്ലം ജില്ലാ സെക്രട്ടറി. 2010 മുതൽ 2016 വരെ രാജ്യസഭാംഗവും വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ 2006 മുതൽ 2010 വരെ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയും.

ഇന്ത്യൻ പാർലമെന്റിന്റെ കോമേഴ്സ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലും അംഗമായിരുന്നു. ജി.എസ്.ടി. നിയമം, ലോക്പാൽ നിയമം എന്നിവ ചർച്ച ചെയ്ത സെലക്ട് കമ്മിറ്റികളിൽ അംഗമായിരുന്നു.

രാജ്യസഭയിൽ സി.പി.ഐ.(എം) ഉപനേതാവായി പ്രവർത്തിച്ചു. രാജ്യത്തെ മികച്ച എം.പിയ്ക്കുള്ള സൻസദ് രത്ന പുരസ്കാരം 2016 ൽ ലഭിച്ചു. എസ്.എഫ്.ഐ.യുടെ കൊല്ലം ജില്ലാ പ്രസിഡന്റ് , സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ് , ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.

പുനലൂർ ശ്രീ നാരായണ കോളേജിലും തിരുവനന്തപുരം എം.ജി. കോളേജിലും വിദ്യാർത്ഥി യൂണിയൻ ചെയർമാനായും കേരള സർവ്വകലാശാല സെനറ്റ് – സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചു. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി കോർട്ട്, ജെ.എൻ.യു. കോർട്ട്, റബ്ബർ ബോർഡ് എന്നിവയിൽ അംഗമായിരുന്നു.

പത്തനാപുരം, കലഞ്ഞൂർ മാവനാൽ പരേതരായ പി.കെ.നാരായണപ്പണിക്കരുടേയും ഒ.വി.രാധാമണിയമ്മയുടേയും മകൻ. എം.കോം, എൽ.എൽ. എം. ബിരുദധാരി. ഭാര്യ കോളേജ് അദ്ധ്യാപികയായ ആശ പ്രഭാകരൻ. മക്കൾ വിദ്യാർത്ഥികളായ കല്യാണി, ശ്രീഹരി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News