കേന്ദ്ര കമ്മിറ്റിയിലെ പെണ്‍കരുത്തായി അഡ്വ പി സതീദേവി

സ്ത്രീപക്ഷ പോരാട്ടങ്ങൾക്ക് നേതൃത്വ പരമായ പങ്ക് വഹിച്ചുകൊണ്ടാണ് അഡ്വ പി സതീദേവി സി പിഐ (എം) കേന്ദ്രകമ്മിറ്റിയിലേക്ക് എത്തുന്നത്.കേരള വനിത കമ്മീഷൻ്റെ നിലവിലെ അധ്യക്ഷയായ സതീദേവി ജനാധിപത്യ മഹിള അസോസിയേഷൻ്റെ പ്രവർത്തനത്തിലൂടെ ദേശീയ തലത്തിലും ഉറച്ച ശബ്ദമാണ്.

വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് അഡ്വ.പി സതീദേവിയുടെ പൊതുപ്രവർത്തന രംഗത്തേക്കുള്ള കടന്ന് വരവ്.എസ് എഫ് ഐ യിലൂടെ തുടക്കം.രാഷ്ട്രീയ അടിത്തറ അത്രമേൽ ഭദ്രമായ ഇടത്തുനിന്നും തന്റെ ആർജ്ജവം കൂടി ചേർത്തുവെച്ച് പൊതുസേവന രംഗത്ത് പിന്നീട് സജീവം.

വിദ്യാഭ്യാസക്കാലത്ത് എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡൻ്റായും ,കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് വിദ്യാർത്ഥി പ്രതിനിധിയായും പ്രവർത്തിച്ചു.ഡിവൈഎഫ് ഐ കേന്ദ്രകമ്മിറ്റി അംഗം ,സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

2004 ൽ വടകര പാർലമെൻ്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിൽ ശക്തമായ ശബ്ദമായി പി സതിദേവി മാറി.ജനാധിപത്യ മഹിള അസോസിയേഷനിലെ പ്രവർത്തനത്തിലൂടെ സ്ത്രീകൾക്കായുള്ള പോരാട്ടങ്ങളിൽ മുൻപന്തിയിൽ.

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ സെക്രട്ടറിമാരിൽ ഒരാളുമാണ്.നിലവിൽ സി പിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്.

കേരള വനിത കമ്മീഷൻ അധ്യക്ഷയായി ഒക്ടോബർ ഒന്നിനാണ് പി സതീദേവി ചുമതലയേറ്റെടുത്തത്.കേരള വനിത കമ്മീഷൻ്റെ ഏഴാമത്തെ അധ്യക്ഷകൂടിയാണ് .സി പിഐ എം മുൻ കോഴിക്കോട് ജില്ല സെക്രട്ടറിയും എം എൽഎയുമായിരുന്ന പരേതനായ എം ദാസനാണ് ഭർത്താവ്.

നിരവധിയായ സ്ത്രീപക്ഷ പോരാട്ടങ്ങൾക്ക് നേതൃത്വപരമായ പങ്ക് വഹിച്ചുകൊണ്ടാണ് പി സതീദേവി കരുത്തുറ്റ പൊതുപ്രവർത്തകയായി സി പിഐ (എം )ൻ്റെ പുതിയ രാഷ്ട്രീയ ചുമതലകളിലേക്ക് എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News