കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിയുന്നത് ഇവര്‍

കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇത്തവണ ഒഴിയുന്നത് വൈക്കം വിശ്വന്‍, എം സി ജോസഫൈന്‍, പി കരുണാകരന്‍, വി എസ് അച്ഛുതാനന്ദന്‍, പാലോളി മുഹമ്മദ് കുട്ടി എന്നിവരാണ്. വി എസ് അച്ഛുതാനന്ദന്‍, പാലോളി മുഹമ്മദ് കുട്ടി എന്നിവര്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിയുന്ന പ്രത്യേക ക്ഷണിതാക്കളാണ്.

കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങളുടെ പേരുകളടങ്ങിയ പാനല്‍ ആണ് അവതരിപ്പിച്ചത്. പി രാജീവ്, പി സതീദേവി, കെ എന്‍ ബാലഗോപാല്‍, സി എസ് സുജാത എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലാണ് തീരുമാനമുണ്ടായത്. ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. എസ് രാമചന്ദ്രന്‍ പിള്ള പ്രത്യേക ക്ഷണിതാവാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News