പിബിയില്‍ ദളിത് സാന്നിധ്യം; ഡോ: രാമചന്ദ്ര ഡോം കേന്ദ്ര കമ്മിറ്റിയിലേക്ക്

ഇത്തവണ പിബിയില്‍ ദളിത് പ്രാതിനിധ്യമുണ്ടാകും. ബംഗാളില്‍ നിന്നുള്ള ഡോ: രാമചന്ദ്ര ഡോമാണ് പിബിയിലെത്തുക. എസ് രാമചന്ദ്രന്‍ പിള്ള പിബിയില്‍ നിന്ന് ഒഴിഞ്ഞപ്പോള്‍ എ വിജയരാഘവന്‍ സമിതിയെത്തി. യൂസഫ് തരിഗാമി, കിസാന്‍ സഭ പ്രസിഡന്റ് അശോക് ധാവ്ളെ എന്നിവരും പിബിയിലെത്തി.

സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങള്‍. കെഎന്‍ ബാലഗോപാല്‍, പി സതീദേവി, സിഎസ് സുജാത, പി രാജീവ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. പിബിയില്‍ 17 പേര്‍ തന്നെ നിലനിര്‍ത്തിയപ്പോള്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ എണ്ണം 85 ആക്കി കുറച്ചു. ഇതില്‍ ഒരെണ്ണം ഒഴിച്ചിട്ടിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News