എ വിജയരാഘവന്‍ പിബിയിലേക്ക്

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എംഎ ബേബിക്കും പിന്നാലെ കേരളത്തില്‍ നിന്ന് എ വിജയരാഘവനും  പിബിയില്‍.

ഹോട്ടലുകളിലും ബേക്കറിയിലും പണിയെടുത്തായിരുന്നു ചെറുപ്പത്തില്‍ ഉപജീവനം. മലപ്പുറത്തെ അഭിഭാഷകന്റെ സഹായിയായി മുടങ്ങിയ പഠനം വീണ്ടും തുടങ്ങി. റാങ്ക് ജേതാവായാണ് എ വിജയരാഘവന്‍ ബിരുദം പൂര്‍ത്തിയാക്കുന്നത്. ടെറിറ്റോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നെങ്കിലും 20ആം മാസം മടങ്ങിയെത്തി പഠനം തുടര്‍ന്നു. പിന്നാലെ നിയമവിദ്യാര്‍ത്ഥിയായി പഠനത്തില്‍ മൂന്നാംവരവ്. എസ്എഫ്‌ഐ നേതാവായി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.

1989 ല്‍ വിജയരാഘവന്‍ ലോക്‌സഭയില്‍ എത്തി. തുടന്ന് രാജ്യസഭാംഗം. കര്‍ഷകസംഘം അഖിലേന്ത്യാ നേതാവ്. പാര്‍ട്ടി കേന്ദ്ര സെന്ററിലും വിജയരാഘവന്‍ തിളങ്ങി. ദീര്‍ഘകാലത്തെ ദില്ലി പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് കേരളത്തിലേക്ക് മടക്കം. എല്‍ഡിഎഫ് കണ്‍വീനറായി.

മുന്നണി കണ്‍വീനര്‍ ആയി തിളങ്ങി നില്‍ക്കുമ്പോഴാണ് എകെജി സെന്ററിന്റെ അമരത്ത് വിജയരാഘവന്‍ എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News