ഫെഡറല്‍ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്: യെച്ചൂരി

23ാം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ എസ് ആര്‍ പിയെ പൊന്നാട അണിയിച്ച് ആദരിച്ച് യെച്ചൂരി. പ്രത്യേക രാഷ്ടീയ സാഹചര്യത്തിലായിരുന്നു പാര്‍ടി കോണ്‍ഗ്രസ് നടന്നതെന്ന് യെച്ചൂരി പറഞ്ഞു.

രാഷ്ട്രീയമായും ആശയപരമായും ഏത് വെല്ലുവിളിയും ഏറ്റെടുക്കാനുള്ള കരുത്ത് സിപിഐ എമ്മിനുണ്ടെന്ന് യെച്ചൂരി പറഞ്ഞു.

രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കേണ്ടതുണ്ട്. ഫെഡറല്‍ അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടിയ്ക്ക് നേരെയുള്ള കടന്നാക്രമങ്ങളെ പ്രതിരോധിക്കുമെന്നും യെച്ചൂരി പറഞ്ഞു.

ജനങ്ങളെ ഭിന്നിക്കാനുള്ള അജണ്ടയാണ് രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഹിജാബും ഹലാലുമൊക്കെ അതിന് വേണ്ടിയായിരുന്നുവെന്നും അതിനെ ചെറുത്ത് തോല്‍പിക്കണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News