എം സി ജോസഫൈന്റെ വേര്‍പാടില്‍ അനുശോചിച്ച് മന്ത്രി വി എന്‍ വാസവന്‍

സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന എം സി ജോസഫൈന്റെ വേര്‍പാടില്‍ അനുശോചിച്ച് മന്ത്രി വി എന്‍ വാസവന്‍.

വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലേക്കിറങ്ങി സി പി എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയില്‍ വരെയെത്തുകയും ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന, ദേശീയ തലങ്ങളില്‍ ഭാരവാഹിയായി പ്രവര്‍ത്തിക്കുകയും ചെയ്ത സഖാവ് എം സി ജോസഫൈന് ആദരാജ്ഞലികള്‍.

സര്‍ക്കാര്‍ തലത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍, വിശാലകൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

ഏത് തലങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ ത്തി പിടിക്കാനും ശരികള്‍ക്കൊപ്പം ഉറച്ചു നില്‍ക്കാനും ശക്തമായ നിലപാടുകള്‍ സ്വീകരിക്കാനും തയ്യാറായി. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെയാണ് അസുഖ ബാധിതയായത്. സഖാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. സഖാവിന് ആദരാജ്ഞലികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News