എം സി ജോസഫൈന്റെ വിയോഗം രാജ്യത്തെ സ്ത്രീമുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത നഷ്ടം: സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന്റെ വേര്‍പാടില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചിച്ചു.

തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിനും രാജ്യത്തെ സ്ത്രീമുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ക്കും കനത്ത നഷ്ടമാണ് ജോസഫൈന്റെ ആകസ്മിക വേര്‍പാട്. പാര്‍ട്ടിയുടെ ഇരുപത്തിമൂന്നാം കോണ്‍ഗ്രസ്സില്‍ പങ്കെടുത്തു കൊണ്ടിരിക്കെ ഹൃദയ സംബന്ധമായ അസുഖം ഉണ്ടാവുകയായിരുന്നു.

വിദ്യാര്‍ത്ഥി രംഗത്തും യുവജന സംഘടനാ രംഗത്തും മഹിളാ നേതാവായും അരനൂറ്റാണ്ട് നിറഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമാണുള്ളത്. 1987 ല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയിലെത്തിയ ജോസഫൈന്‍ 2002 മുതല്‍ കേന്ദ്രകമ്മറ്റിയംഗമാണ്. പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത നേതാവയിരുന്നു. സംസ്ഥാന വനിതാ കമീഷന്‍ മുന്‍ അധ്യക്ഷ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍, വിശാലകൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്സണ്‍ തുടങ്ങി ഏറ്റെടുത്ത എല്ലാ സ്ഥാനങ്ങളോടും തികഞ്ഞ ആത്മാര്‍ത്ഥതയും കൂറും കണിച്ചു. സംഘടനാരംഗത്തും മറ്റ് ചുമതലകളിലും വിശ്രമരഹിതമായി അവര്‍ പ്രവര്‍ത്തിച്ചു. പ്രവര്‍ത്തന രംഗങ്ങളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാനും ജോസഫൈനായി. തൊഴിലാളികളുടേയും സ്ത്രീകളുടേയും അവകാശങ്ങള്‍ക്കായി വിട്ടുവീഴ്ചയില്ലാതെ പൊരാടി. ജോസഫൈന്റെ നിര്യാണം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ വലിയ നഷ്ടമാണ്.

കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News